ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 60 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 60 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയതലത്തിലുള്ള ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 60 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. 40,000ത്തിൽ പരം രോഗികൾ, 1600-ഇൽ അധികം ഡോക്ടർമാരുടേയും സ്പെഷ്യലിസ്റ്റുകളുടേയും സേവനങ്ങൾ ദിവസേന ഉപയോഗിച്ചിട്ടുണ്ട്.

കോവിഡ്‌-19 പകർച്ചവ്യാധി സമയത്ത് വിദൂരസ്ഥലങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനായി 28 സംസ്ഥാനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി സംരംഭം ഉപയോഗിച്ചിട്ടുണ്ട്. ടെലിമെഡിസിൻ സേവനങ്ങൾ ദീർഘകാലത്തേക്ക്‌ ഉപയോഗിക്കുന്നതിനായി ഈ സംസ്ഥാനങ്ങൾ പ്രവർത്തിക്കുന്നു.

Leave A Reply
error: Content is protected !!