ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയിരിക്കുന്നത്. യാത്രാരേഖകൾ വിദേശത്തു ജോലി ചെയ്യുന്നവർക്ക് ശരിയാക്കേണ്ടത് അവശ്യ സേവനമായതിനാൽ തുറക്കാൻ അനുവദിക്കണമെന്നാണ് നിവേദനത്തിൽ പറയുന്നത്.

സ്വയം യാത്രാരേഖകൾ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ യാത്രക്കാർക്ക് ശരിയാക്കാൻ ബുദ്ധിമുട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിനു പ്രവാസികളാണ് ദുരിതമനുഭവിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായിട്ടും തുറക്കാൻ അനുമതി നൽകുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു.

Leave A Reply
error: Content is protected !!