കണ്ണൂർ ജില്ലയില്‍ 667 പേര്‍ക്ക് കൂടി കൊവിഡ് : 653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 667 പേര്‍ക്ക് കൂടി കൊവിഡ് : 653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇന്ന്‌ 667 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 653 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.25 %.

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 149256 ആയി. ഇവരില്‍ പേര്‍ വെള്ളിയാഴ്ച (ജൂൺ 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 144491 ആയി. 712 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2901 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2892 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2892 പേര്‍ വീടുകളിലും ബാക്കി ഒമ്പത് പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 16757 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16757 പേരാണ്. ഇതില്‍ 15803 പേര്‍ വീടുകളിലും 954 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1156102 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1155116 എണ്ണത്തിന്റെ ഫലം വന്നു. 986 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave A Reply
error: Content is protected !!