ഇസാഫുമായി ചേര്‍ന്ന് ജില്ലയില്‍ 20 യുവി-സി ഡിസ്ഇന്‌ഫെക്ഷന് ചേംബറുകള്‍ സ്ഥാപിച്ച് സിഗ്‌നിഫൈ

ഇസാഫുമായി ചേര്‍ന്ന് ജില്ലയില്‍ 20 യുവി-സി ഡിസ്ഇന്‌ഫെക്ഷന് ചേംബറുകള്‍ സ്ഥാപിച്ച് സിഗ്‌നിഫൈ

തൃശൂർ:

സിഗ്‌നിഫൈ ഇന്നൊവേഷന്‌സ് ഇന്ത്യ ലിമിറ്റഡ്, നോണ്-പ്രോഫിറ്റ് സംഘടനയായ ഇസാഫുമായി സഹകരിച്ച് തൃശൂരിലെ കോവിഡ് 19 മുന്‍നിര പോരാളികൾക്ക് സുരക്ഷയൊരുക്കുന്നു. ഇസാഫിന്റെ പിന്തുണയോടെ തൃശൂർ ജില്ലയിലെ 16 ആശുപത്രികളിലായി 20 യുവി-സി ഡിസ്ഇന്‌ഫെക്ഷന് ചേംബറുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സിഗ്‌നിഫൈ. തൃശൂർ ജില്ലാ കളക്ടറുടെ ഓഫീസില്‍ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐഎഎസ്, ജില്ലാ മെഡിക്കല് ഓഫീസർ ഡോ. കെ.ജെ. റീന, എന്നിവരുടെ സാന്നിധ്യത്തിലാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.

വിസിറ്റര് ടാഗുകള്, ഫോണുകള്, ബാഗുകള്, ലാപ്‌ടോപ്പുകള്, വാല്റ്റുകള്, ഗ്ലാസുകള് തുടങ്ങിയ സ്പര്ശനം കൂടുതലുള്ള വസ്തുക്കളുടെ പ്രതലം അണുവിമുക്തമാക്കുന്നതിന് യുവി-സി സാങ്കേതികവിദ്യയാണ് ചേംബറുകളില്‍് ഉപയോഗിക്കുന്നത്. വസ്തുവിന്റെ വലുപ്പമനുസരിച്ച് നിമിഷങ്ങള്ക്കുള്ളില്‍ അണുനശീകരണം സാധ്യമാകും. ബോസ്റ്റണ് യൂണിവേഴ്‌സിറ്റിയിലെ നാഷണല് എമര്‍ജിംഗ് ഇന്‌ഫെക്ഷ്യസ് ഡിസീസ് ലബോറട്ടറീസി (എന്ഇഐഎല്ഡി)ലും ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്‌സി (ഐഐഎസ്സി)ലെ മെറ്റീരിയല്‌സ് എന്ജിനീയറിംഗ് ഡിപ്പാര്ട്ട്‌മെന്റ് ലബോറട്ടിറിയിലും പരിശോധനയ്ക്ക് വിധേയമാക്കുകയും കാര്യക്ഷമവും കോവിഡ് 19 രോഗബാധയ്ക്ക് കാരണമാകുന്ന SARS-CoV-2 വൈറസിനെ നശിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ് ചേംബറുകളില് ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ.

സമൂഹത്തിലേക്ക് തിരിച്ച് എന്തെങ്കിലും നല്‍കാന്‍ കഴിയുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുകയാണ് സിഗ്‌നിഫൈ എന്ന് സിഗ്‌നിഫൈ ഇന്നൊവേഷന്‍സ് ഇന്ത്യ ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സുമിത് ജോഷി പറഞ്ഞു. ഈ മേഖലയിലെ നൂതനാശയവുമായി സമൂഹത്തെ സഹായിക്കുന്നതിന്റെ ഭാഗമായി സിഗ്‌നിഫൈയുടെ നേതൃത്വത്തിലുള്ള കൂട്ടായ ശ്രമത്തിലൂടെ രാജ്യത്തെ 18 നഗരങ്ങളിലായി 250 ലധികം ആശുപത്രികള്, 90 പോലീസ് സ്റ്റേഷനുകള്, 30 വൃദ്ധമന്ദിരങ്ങള് എന്നിവിടങ്ങളിലും സംവിധാനമൊരുക്കും. ഇത് ഒരു ലക്ഷത്തിലധികം പേര്ക്ക് പ്രയോജനകരമാകും. ഈ സംരംഭത്തിനു പിന്തുണ നല്‍കിയ എസ്. ഷാനവാസിനും ഡോ. കെ.ജെ. റീനയ്ക്കും, കേരള സര്‍ക്കാരിനും, മുന്‍നിര പോരാളികളെ സുരക്ഷയും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതിന് സിഗ്‌നിഫൈ ഇന്ത്യയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുന്നതായി ഇസാഫ് ഡയറക്ടര്‍ ക്രിസ്തുദാസ് കെ.വി വ്യക്തമാക്കി.  യുവി-സി ലൈറ്റ് ഏല്ക്കുന്നത് വഴി മനുഷ്യര്ക്കും മൃഗങ്ങള്ക്കും ത്വക്കിനും കണ്ണുകള്ക്കും അപകടമുണ്ടാകാന് സാധ്യതയുള്ളതിനാല്‍ ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍്‌ദ്ദേശങ്ങളും പാലിച്ചാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!