ഗാർഹിക തൊഴിലാളി നിയമനം; ഇന്ത്യയും കവൈത്തും ധാരണാപത്രം ഒപ്പുവച്ചു

ഗാർഹിക തൊഴിലാളി നിയമനം; ഇന്ത്യയും കവൈത്തും ധാരണാപത്രം ഒപ്പുവച്ചു

ഗാർഹിക തൊഴിലാളി നിയമനത്തെ സംബന്ധിച്ച് ഇന്ത്യയും കവൈത്തും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിൽ നിന്ന് കുവൈത്തിൽ ജോലിക്ക് എത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ നിയമത്തിൻ‌‌റെ പരിരക്ഷ ലഭിക്കും എന്നതാണ് ധാരണാപത്രം . കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജും കുവൈത്ത് വിദേശമന്ത്രാലയത്തിലെ സഹമന്ത്രി മാജ്‌ദി അഹമ്മദ് അൽ ദാഫിരിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ഗാർഹിക തൊഴിലാളിയുടെ തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുംവിധം തൊഴിൽ കരാറും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ധാരണാപത്രത്തിലെ മറ്റൊരു വ്യവസ്ഥ.

Leave A Reply
error: Content is protected !!