അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് കൊടകര കുഴൽപ്പണ കേസിൽ പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി

അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് കൊടകര കുഴൽപ്പണ കേസിൽ പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് ഇപ്പോൾ കൊടകര കുഴൽപ്പണ കേസിൽ പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി. നല്ല രീതിയിൽ തന്നെയാണ് കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും വിരോധപരമായ നിലപാടല്ല സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പുറത്തുവന്നത് ചെറിയ തുകയാണ് കൊടകരയിൽ നഷ്ടപ്പെട്ടതെന്നായിരുന്നു വെന്നും സ്പെഷ്യൽ ടീം അന്വേഷണം നടത്താൻ തീരുമാനിച്ചത് വലിയ തുകയാണെന്ന് കണ്ടെത്തിയപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പറയുന്നത് അന്വേഷണ ഘട്ടമായതിനാൽ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .

Leave A Reply
error: Content is protected !!