യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്സീൻ നൽകാൻ അനുമതി

യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്സീൻ നൽകാൻ അനുമതി

യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്സീൻ നൽകാൻ അനുമതി.കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയൽ രേഖ ഹാജരാക്കി വാക്സീൻ കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത് വാക്സീൻ സ്വന്തമാക്കാം.

അതേസമയം, യുഎഇയിൽ എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇല്ലെങ്കില്‍ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

Leave A Reply
error: Content is protected !!