വാക്​സിൻെറ രണ്ട്​ ഡോസുകൾ തമ്മിലെ ഇടവേള നീട്ടുന്നത് കോവിഡിന്റെ വകഭേദങ്ങൾ പടരാൻ ഇടയാക്കിയേക്കും; ഡോ. ഫൗചി

വാക്​സിൻെറ രണ്ട്​ ഡോസുകൾ തമ്മിലെ ഇടവേള നീട്ടുന്നത് കോവിഡിന്റെ വകഭേദങ്ങൾ പടരാൻ ഇടയാക്കിയേക്കും; ഡോ. ഫൗചി

വാക്​സിൻെറ രണ്ട്​ ഡോസുകൾ തമ്മിലെ ഇടവേള നീട്ടുന്നത് കോവിഡിന്റെ വകഭേദങ്ങൾ പടരാൻ ഇടയാക്കിയേക്കുമെന്ന് അമേരിക്കൻ പ്രസിഡൻറിൻെറ മെഡിക്കൽ ഉപദേഷ്​ടാവ് ഡോ. ഫൗചി.നേരത്തെ വാക്സിൻ ഇടവേള വർധിപ്പിച്ച യുകെയിൽ അക്കാലയളവിൽ പലർക്കും കോവിഡ് ബാധിച്ചു. അതിനാൽ മുൻനിശ്ചയിച്ച ഇടവേളയിൽ തന്നെ വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ് ഉചിതം. അതേസമയം വാക്സിൻ ലഭ്യത കുറവാണെങ്കിൽ ഇടവേള നീട്ടുന്നത് ആവശ്യമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കഴിഞ്ഞമാസമാണ്​ ഇന്ത്യയിൽ കോവിഷീൽഡിന്‍റെ രണ്ടു ഡോസുകൾ തമ്മിലെ ഇടവേള ദീർഘിപ്പിക്കാൻ​ വിദഗ്​ധ സമിതി നിർദേശം നൽകിയത്​. 12 മുതൽ 16 ആഴ്​ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ്​ വാക്​സിൻ നൽകിയാൽ മതിയെന്നായിരുന്നു നിർദേശം. കോവാക്​സിന്‍റെ ഇടവേളകളിൽ മാറ്റം വരുത്തിയിരുന്നില്ല. അത്​ നാലു മുതൽ ആറ്​ ആഴ്​ചയായി തുടരുന്നു​.

Leave A Reply
error: Content is protected !!