മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് പോലീസ് അറിയിപ്പ്

മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് പോലീസ് അറിയിപ്പ്

കൊച്ചി:ഇരുപത്തേഴുകാരിയായ കണ്ണൂർ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് പോലീസ് അറിയിപ്പ്.

മാർട്ടിനുമായി സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളായാലും പോലീസിനെ സമീപിക്കണമെന്നും വിളിക്കേണ്ട നമ്പറും പോലീസ് കൊച്ചി പുറത്തുവിട്ടു. ഇന്നലെ രാത്രിയിൽ ആണ് ഇയാളെ പിടികൂടിയത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് തൃ​ശൂ​ർ കി​രാ​ലൂ​രി​ൽ​നി​ന്നാ​ണ്. ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോലീസ് ഇയാളെ പിടികൂടിയത് . മാർട്ടിനെ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു.

പോലീസിന്‍റെ ഭാഗത്ത് കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടന്ന് സമ്മതിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു രംഗത്തെത്തിയിരുന്നു. റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ സമാനമായ പീഡനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കും. ഈ മാസം 23 വരെ മാര്‍ട്ടിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave A Reply
error: Content is protected !!