ഡൽഹിയിൽ പുതിയ മദ്യനയം നിലവിൽ വന്നു

ഡൽഹിയിൽ പുതിയ മദ്യനയം നിലവിൽ വന്നു

ഡൽഹിയിൽ പുതിയ മദ്യനയം നിലവിൽ വന്നു.പുതിയ മദ്യനയം പ്രകാരം മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി 25ൽ നിന്ന് 21 ആയി കുറച്ചിട്ടുണ്ട്. ബാറുകൾക്കും പബ്ബുകൾക്കും പുലർച്ചെ മൂന്നു മണിവരെ തുറന്ന് പ്രവർത്തിക്കാം. ബാറുകളിൽ ഇനി പെഗുകൾക്ക് പകരം ഫുൾ കുപ്പിയായും മദ്യം വിതരണം ചെയ്യാം.

മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയിലൂടെ ഓർഡർ നൽകിയാൽ മദ്യം വീട്ടിലെത്തും.എൽ13 ലൈസെൻസ് ഉള്ളവർക്ക് മാത്രമേ വിദേശമദ്യവും ഇന്ത്യൻ മദ്യവും വിതരണം ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് മദ്യ വിതരണത്തിന് അനുമതിയില്ല.

Leave A Reply
error: Content is protected !!