ഖത്തറിൽ സമുദ്ര പ്രദേശങ്ങളില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത

ഖത്തറിൽ സമുദ്ര പ്രദേശങ്ങളില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത

ഖത്തറിലെ ചില സമുദ്ര പ്രദേശങ്ങളില്‍ തിരമാലകള്‍ 11 അടി വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതേതുടർന്ന് കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. കാലാവസ്ഥാ നിരീക്ഷണ ഡയറക്ടര്‍ ശ്രീ അബ്ദുല്ല അല്‍ മന്നായ് പറഞ്ഞു . വടക്കു പടിഞ്ഞാറന്‍ കാറ്റും പൊടിക്കാറ്റും വ്യത്യസ്ത വേഗതയില്‍ വീശുന്നുണ്ട്.അതേസമയം രാജ്യത്ത് പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റാണ്. മെയ് അവസാനം മുതല്‍ തുടങ്ങിയ ഈ കാലാവസ്ഥ ഈ മാസം പകുതി വരെ നീണ്ടു നില്‍ക്കും.

 

Leave A Reply
error: Content is protected !!