ഒളിമ്പിക്സിൽ താരങ്ങൾക്കൊപ്പം ഉദ്യോ​ഗസ്ഥരുടെ ജംബോ സംഘം അനു​ഗമിക്കേണ്ടെന്ന് കായികമന്ത്രാലയം

ഒളിമ്പിക്സിൽ താരങ്ങൾക്കൊപ്പം ഉദ്യോ​ഗസ്ഥരുടെ ജംബോ സംഘം അനു​ഗമിക്കേണ്ടെന്ന് കായികമന്ത്രാലയം

ഒളിമ്പിക്സിൽ താരങ്ങൾക്കൊപ്പം ഉദ്യോ​ഗസ്ഥരുടെ ജംബോ സംഘം അനു​ഗമിക്കേണ്ടെന്ന് കായികമന്ത്രാലയം.ജൂലൈ 23 മുതൽ ഓ​ഗസ്റ്റ് എട്ടുവരെ ജപ്പാനിൽ നടക്കുന്ന ഒളിംപിക്സിനായി ഇന്ത്യയുടെ നൂറോളം കായിതാരങ്ങളാണ് ഇതുവരെ യോ​ഗ്യത നേടിയത്. ​

കായികമന്ത്രാലയത്തെ പ്രതിനീധികരിച്ച് ഇത്തവണ ഉദ്യോ​ഗസ്ഥരാരും ഒളിംപിക്സിന് പോവേണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.ഒളിംപിക്സിനെത്തുന്ന ഇന്ത്യൻ സംഘത്തിന് സൗകര്യങ്ങൾ ഒരുക്കാനായി ഏകജാലക സംവിധാനമാണ് എംബസിയിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു.

Leave A Reply
error: Content is protected !!