എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് എനിക്കുണ്ടായ ദുരനുഭവം, ഉണ്ടാവരുത്: രാഹുല്‍ ദ്രാവിഡ്

എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് എനിക്കുണ്ടായ ദുരനുഭവം, ഉണ്ടാവരുത്: രാഹുല്‍ ദ്രാവിഡ്

ശ്രീലങ്കന്‍ പര്യടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് ഇന്നലെ ആണ്. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ കോച്ച്.

അദ്ദേഹത്തിന്റെ വാക്കുകള്‍… ”വലിയ പ്രയത്‌നത്തിന് ശേഷമാണ് പലര്‍ക്കും എ ടീമിലേക്ക് ക്ഷണം ലഭിക്കുക. അതും ആഭ്യന്തര ക്രിക്കറ്റില്‍ 700-800 റണ്‍സ് നേടിയ ശേഷമാണ് താരങ്ങളെല്ലാം ഇന്ത്യ എ ടീമിലെത്തുന്നത്. എന്നിട്ടും താരങ്ങള്‍ അവസരം ലഭിക്കാതിരിക്കുന്നത് നീതികേടാണ്. അതിനോട് യോജിക്കാന്‍ കഴിയില്ല. കരിയറില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാവരുത്. ദ്രാവിഡ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Leave A Reply
error: Content is protected !!