ഖത്തറില്‍ 185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ പുതുതായി 185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 216,483 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണം 574 ആയി . രാജ്യത്ത് നിലവില്‍ 2,409 പേരാണ് ഇനി ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!