ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രായസം നേരിടുന്ന മലയോര മേഖലയായ മുതുകാട് പ്രദേശം ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു

ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രായസം നേരിടുന്ന മലയോര മേഖലയായ മുതുകാട് പ്രദേശം ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു

മുതുകാട് : സാങ്കേതിക സൗകര്യങ്ങളുടെ കുറവ് മൂലം ഓൺലൈൻ പഠനം നിലച്ച മലയോര മേഖലയായ പേരാമ്പ്ര മുതുകാടിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഓൺലൈൻ വിദ്യാഭ്യാസത്തിന് കുട്ടികൾ പ്രശ്നം നേരിടുന്ന മുതുകാടിലെ സീതപാറ കോളനി,
കൊളത്തുർ കോളനി,നരേന്ദ്ര ദേവ് കോളനി, അംബേദ്‌കർ കോളനി, അര ഏക്കർ കോളനി
എന്നീ കോളനികൾ ഉൾപ്പെടുന്ന പ്രദേശം ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ, സെക്രട്ടറിയേറ്റ് അംഗം മുബഷിർ ചെറുവണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

ചക്കിട്ട പാറ പഞ്ചായത്തിലെ 3 എസ്. ടി കോളനികളും 2 എസ്. സി കോളനികളും ഉൾകൊള്ളുന്ന മുതുകാട് പ്രദേശത്ത് 4 വാർഡുകളിൽ ആണ് നെറ്റ്‌ കവറേജ് തീരെ ഇല്ലാത്ത അവസ്ഥയിൽ വിദ്യാർഥികൾക്ക് പഠനം മുടങ്ങി പ്രയാസമനുഭവിക്കുന്നത്.
200 ഓളം എസ്. സി- എസ്. ടി വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർഥികളാണ് ഈ കോളനികളിലായി ഉള്ളത്.

ITI, LP-UP സ്‌കൂൾ,ഹൈ -സ്‌കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടും ഇവിടുത്തെ ജനങ്ങൾക്ക് അവശ്യ സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. മഹാമാരിയിൽ വീടകങ്ങളിൽ ഒതുങ്ങി ജീവിക്കേണ്ടി വരുന്ന ഇവർക്ക് കൃത്യമായ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നത് മനുഷ്യത്വരഹിതമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.

അടിയന്തരമായി കളക്ടർക്കും എ.ഇ.ഒ ക്കും പട്ടിക ജാതി വികസന വകുപ്പിനും രേഖാമൂലം പരാതി നൽകാൻ നാട്ടുകാർക്ക് നിർദേശം നൽകുകയും കോളനികളിലെ പ്രൊമോട്ടർമാരെ വിളിച്ചു വിഷയത്തിന്റെ ഗൗരവം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ എല്ലാ സഹകരണവും ഫ്രറ്റേണിറ്റി മൂവ്മെന്റ് നൽകുമെന്നും സംഘം അറിയിച്ചു. വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

ഏഴാം വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത്‌, പ്രദേശത്തെ ട്യൂഷൻ അധ്യാപികയായ ഹർഷ,
പോസ്റ്റ് മാസ്റ്റർ ആഷിക്, സാമൂഹ്യ പ്രവർത്തകരായ കിരൺ ജോൺസൺ, റാഷിദ് എന്നിവരും സന്ദർശനത്തിൽ പങ്കുചേർന്നു.

Leave A Reply
error: Content is protected !!