കോവിഡ് കേസുകളിൽ വർധനവ്; തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി

കോവിഡ് കേസുകളിൽ വർധനവ്; തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി

കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി. കൂടുതൽ ഇളവുകൾ നൽകിയാണ്​ ലോക്​ഡൗൺ നീട്ടിയത്​. മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനം.

അതേസമയം ഇളവുകൾ നൽകിയ ജില്ലകളിലെ സ്​കൂളുകൾ,കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകി.കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 50 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങൾക്ക്​ 33 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാമെന്നും അറിയിച്ചു.

Leave A Reply
error: Content is protected !!