മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കൊൽക്കത്തയിൽ മമത ബാനര്‍ജി മുകുൾ റോയിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.മുകുള്‍ റോയിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മമത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടിയില്‍ സുപ്രധാന ചുമതലതന്നെ അദ്ദേഹം വഹിക്കുമെന്നും മമത പറഞ്ഞു.

തൃണമൂൽ വിട്ട്​ ആദ്യം ബി.ജെ.പിയിലേക്ക്​ ചാടിയ നേതാവാണ്​ മുകുൾ റോയ്​. അതിനുശേഷം തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്​ രൂക്ഷമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മമത ബാനർജി സർക്കാർ വീണ്ടും അധികാരം പിടിച്ചതോടെ പാർട്ടിയിലേക്ക്​ തിരിച്ചുവരാൻ ഒരുങ്ങുകയാണ്​ പല നേതാക്കളും.

 

Leave A Reply
error: Content is protected !!