ഫോമാ നൽകിയ വെന്റിലേറ്റർ, ജില്ലാ കലക്ടർ തൃശൂർ മെഡിക്കൽ കോളേജിന് കൈമാറി

ഫോമാ നൽകിയ വെന്റിലേറ്റർ, ജില്ലാ കലക്ടർ തൃശൂർ മെഡിക്കൽ കോളേജിന് കൈമാറി

ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന സന്ദേശമുയർത്തി ഫോമാ കോവിഡിന്റെ രണ്ടാം വരവിനെ ചെറുക്കാനും, കോവിഡ് ബാധിതരായവർക്ക് സഹായമെത്തിക്കാനും തുടങ്ങിയ ഉദ്യമത്തിന്റെ ഫലമായി കേരളത്തിലെത്തിച്ച ജീവൻ രക്ഷാ ഉപകരണങ്ങളിൽ തൃശൂർ മെഡിക്കൽ കോളേജിനുള്ള വെൻ്റിലേറ്ററും പൾസ് ഓക്സീമീറ്ററുകളും തൃശൂർ ജില്ലാ കലക്ടർ എസ് ഷാനവാസ് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. തൃശ്ശൂരിലേക്കുള്ള വെന്റിലേറ്ററുകൾ സംഭാവന നൽകിയത് ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ശ്രീ ദിലീപ് വര്ഗീസ് ആണ്.

രണ്ടാം ഘട്ടമായി കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

ഫോമയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്ന എല്ലാ അംഗ സംഘടനകളെയും, വ്യക്തികളെയും ഫോമാ നന്ദിയോടെ സ്മരിക്കുന്നു. വരുംകാല പ്രവർത്തനങ്ങളിലും ഫോമയോടൊപ്പം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ് അഭ്യർത്ഥിച്ചു.

Leave A Reply
error: Content is protected !!