ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎല്‍എ

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎല്‍എ

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎല്‍എ. ജി‌എൽ‌എ 200 (42.10 ലക്ഷം), ജി‌എൽ‌എ 220 d (43.7 ലക്ഷം), ജി‌എൽ‌എ 220 d 4മാറ്റിക് (46.7 ലക്ഷം) എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില. 57.30 ലക്ഷം രൂപയായിരുന്നു പെർഫോമൻസ് മോഡലായ എ‌എം‌ജി ജി‌എൽ‌എ 35ന്റെ വില. ഒരു ലക്ഷം മുതൽ 1.50 ലക്ഷം വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്.

എ ക്ലാസ് നിരയിലെ മറ്റ് മോഡലുകള്‍ പോലെ, നടുവില്‍ ക്രോം സ്ലാറ്റ് സഹിതം ഡയമണ്ട് സ്റ്റഡ് പാറ്റേണ്‍ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ച സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ ടോപ് വേരിയന്റില്‍ നല്‍കും.ടച്ച്‌സ്‌ക്രീന്‍ ഫംഗ്ഷന്‍, എംബിയുഎക്‌സ് സിസ്റ്റം, വോയ്‌സ് കമാന്‍ഡ് ഫംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, പനോരമിക് സണ്‍റൂഫ്, മെഴ്‌സേഡസിന്റെ ‘പ്രീ സേഫ്’ സേഫ്റ്റി പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. പുതിയ എൽഇഡി ടെയിലാമ്പുകൾ, റീഡിസൈൻ ചെയ്ത ബൂട്ട് ലിഡ്, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‍ലാംപ്, സ്‌പോയിലർ, വലിപ്പം കൂടിയ ബമ്പർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

Leave A Reply
error: Content is protected !!