സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ നാലാം തലമുറ ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ നാലാം തലമുറ ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ നാലാം തലമുറ ഇന്ത്യയില്‍ അവതരിപ്പിച്ചു.നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്‌കോഡയുടെ MQB EVO പ്ലാറ്റ്‌ഫോമാണ്.മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത.

സ്റ്റൈൽ, ലോറിൻ ആന്റ് ക്ലമന്റ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറും വില 25.99 ലക്ഷം രൂപയുമാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, ഫോഗ്‌ലാമ്പ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍ എന്നിവ പുതുമയാണ്.നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്‌കോഡയുടെ MQB EVO പ്ലാറ്റ്‌ഫോമാണ്. പുത്തന്‍ സ്കോഡ ഒക്‌ടേവിയ പെട്രോൾ എൻജിനിൽ മാത്രമേ ലഭിക്കൂ. 190 എച്ച്‍പി കരുത്തും 320 എൻ‌എം പീക്ക് ടോർക്കുമാണ് പുതിയ 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിന് ഉല്‍പ്പാദിപ്പിക്കുന്നത്.സ്‍കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയകള്‍ ആണെന്ന കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

Leave A Reply
error: Content is protected !!