പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പിണറായിക്ക് ഒത്തയാളാണോ ? : ക​ണ്ട​റി​യേണ്ടുന്ന പൂ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പിണറായിക്ക് ഒത്തയാളാണോ ? : ക​ണ്ട​റി​യേണ്ടുന്ന പൂ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കൊ​ത്ത എ​തി​രാ​ളി​യാ​ണോ​ പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എന്നത് ക​ണ്ട​റി​യേണ്ടുന്ന പൂ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കിയത് പിണറായിക്കൊത്തയാളാണെന്ന വിലയിരുത്തൽ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പു​തി​യ പ്ര​സി​ഡ​ന്‍റി​നെ കോ​ൺ​ഗ്ര​സ് അ​വ​രു​ടെ ഗു​ണ​ത്തി​നാ​യി നി​യ​മി​ച്ച​താണെന്നും അദ്ദേഹം പറഞ്ഞു.അ​വ​രു​ടെ ഗു​ണ​ത്തി​നു വേ​ണ്ടി അ​വ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യി​ൽ താ​ൻ എ​ന്ത് പ​റ​യാ​നാ​ണെന്നും അദ്ദേഹം ചോദിച്ചു.

കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്നത് ഈ മാസം 16-ാം തീയതിയാണ് . മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ മുഖം കണ്ടാൽ ചിരിക്കുക പോലും ചെയ്യാത്തയാളാണെന്ന് കെ സുധാകരൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു

Leave A Reply
error: Content is protected !!