‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്.മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്.

മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്. മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, ഐ.വി ജുനൈസ്, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കി.

Leave A Reply
error: Content is protected !!