കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ ഫസ്റ്റ് ബെല്‍ ചലഞ്ചുമായി ഐടി ജീവനക്കാര്‍

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ ഫസ്റ്റ് ബെല്‍ ചലഞ്ചുമായി ഐടി ജീവനക്കാര്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി രംഗത്ത്. നിര്‍ധനരും ആവശ്യക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഡിവൈസുകളെത്തിക്കാന്‍ ‘ ഡിജിറ്റല്‍ എജുക്കേഷന്‍ ചലഞ്ച്’ എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണിവര്‍. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരുടെ സാമ്പത്തിക സഹായത്തോടെ കുട്ടികള്‍ക്ക് ടാബ്‌ലെറ്റുകള്‍ വാങ്ങി വിതരണം ചെയ്യാനാണു പദ്ധതി.

വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ച് ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ പിന്തുണ തേടി വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ സമീപിച്ചിരുന്നു. ഇവരെ സഹായിക്കാനാണ് ഫസ്റ്റ് ബെല്‍ ചലഞ്ചിന് തുടക്കമിട്ടതെന്ന് പ്രതിധ്വനി പ്രസിഡന്റ് റെനീഷ് എ. ആര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 57 കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രതിധ്വനനിയുടെ നേതൃത്വത്തില്‍ സഹായമെത്തിച്ചിരുന്നു. ഐടി ജീവനക്കാരില്‍ നിന്ന് 7500 രൂപ വീതം സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave A Reply
error: Content is protected !!