സൗദിയിൽ 1,262 പേർക്ക് കോവിഡ്; 1,175 പേർക്ക് രോഗമുക്തി

സൗദിയിൽ 1,262 പേർക്ക് കോവിഡ്; 1,175 പേർക്ക് രോഗമുക്തി

സൗദിയിൽ 1,262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,63,703 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,46,054 ഉം ആയി. ഇന്ന് 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,537 ആയി.

രാജ്യത്ത് നിലവിൽ 10,112 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,559 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.19 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.

Leave A Reply
error: Content is protected !!