കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 5948 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.12 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 291 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

644 പേര്‍ രോഗമുക്തരായി. 4855 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 187784 പേര്‍ കോവിഡ് ബാധിതരായി. 181175 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31583 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!