ഉദ്യോഗസ്ഥതലത്തിൽ ദുഷ്പ്രവണത വെച്ചുപൊറുപ്പിക്കില്ല, ഫയലുകൾ തുടിക്കുന്ന ജീവിതമാകണം: മുഖ്യമന്ത്രി

ഉദ്യോഗസ്ഥതലത്തിൽ ദുഷ്പ്രവണത വെച്ചുപൊറുപ്പിക്കില്ല, ഫയലുകൾ തുടിക്കുന്ന ജീവിതമാകണം: മുഖ്യമന്ത്രി

ഉദ്യോഗസ്ഥ തലങ്ങളിൽ ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്നും കർക്കശമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് ഓഫീസിൽ വരാതെതന്നെ പരമാവധി സേവനം ലഭ്യമാക്കാൻ വില്ലേജ് ഓഫീസുകൾ നൽകുന്ന എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫയലുകൾ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിരഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവീസ് എന്നതാണ് ഈ സർക്കാരിന്റെ കാഴ്ചപ്പാട്. കഴിഞ്ഞ അഞ്ചുവർഷവും ഈ കാഴ്ചപ്പാട് വലിയ അളവോളം നടപ്പാക്കാനായതിൽ മുഖ്യ പങ്ക് വഹിച്ചവരാണ് നമ്മുടെ ജീവനക്കാരെന്നത് അഭിമാനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവരെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഓരോ ഫയലും ഓരോ ജീവിതമാണ് എന്നതാണത്. അത് നമുക്ക് വലിയൊരളവോളം നടപ്പാക്കാനായി. ഇതേ സമീപനത്തിൽ നിന്നുകൊണ്ട് സിവിൽ സർവീസിൽ അവശേഷിക്കുന്ന ദൗർബല്യങ്ങൾ കൂടി പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് കൂടുതൽ ജനങ്ങളുമായി ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളിൽനിന്ന് ആശയവിനിമയം തുടങ്ങുന്നത്. പ്രധാനപ്പെട്ട വിഭാഗമാണ് വില്ലേജ് ഓഫീസർമാർ എന്നത് എപ്പോഴും മനസിൽ കരുതണം. ലാന്റ് റവന്യൂ കമ്മീഷണറേറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെ നീളുന്ന ബൃഹദ്ശൃംഖലയാണ് റവന്യൂ വകുപ്പിനുള്ളതെന്നും മുഖൈമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!