ഖത്തറില്‍ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച 455 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച 455 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയമ ലംഘനങ്ങൾ വർധിക്കുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 455 പേര്‍ക്കെതിരെ നടപടി എടുത്തു.മാസ്‌ക് ധരിക്കാത്തതിനാണ് 374 പേരെ പിടികൂടിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 79 പേര്‍ പിടിയിലായി.

അതേസമയം രാജ്യത്ത് ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച മൂന്നു പേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990-ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുക.

Leave A Reply
error: Content is protected !!