‘ഡികോഡിങ് ശങ്കർ’: ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ മത്സരത്തിനായി ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടു

‘ഡികോഡിങ് ശങ്കർ’: ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ മത്സരത്തിനായി ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടു

ദീപ്തി പിള്ള ശിവൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘ഡികോഡിങ് ശങ്കർ’. ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ മത്സരത്തിനായി ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടു.45 മിനിറ്റ് ദൈർഗ്യമുള്ള ദൈർഘ്യമുള്ള ഡോക്യുമെന്ററി പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി നിർമിച്ചിരിക്കുന്നത് രാജീവ് മെഹരോത്രയാണ്.

ദക്ഷിണകൊറിയ, ജർമനി, സ്പെയിൻ, സ്വീഡൻ രാജ്യാന്തര ചലച്ചിത്രമേളകളിലും ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു.ശങ്കർ മഹാദേവൻ തന്നെയാണ് തന്റെ സംഗീത ജീവിതം പറഞ്ഞു തരുന്നത്. അമിതാഭ് ബച്ചൻ, ഗുൽസാർ, ജാവേദ് അക്തർ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖരും ശങ്കർ മഹാദേവനിലെ പ്രതിഭയെ കുറിച്ച് വിലയിരുത്തുന്നുമുണ്ട്.

Leave A Reply
error: Content is protected !!