സന്തോഷത്തിനിടെയും ഉള്ളുലഞ്ഞ് ചേതൻ

സന്തോഷത്തിനിടെയും ഉള്ളുലഞ്ഞ് ചേതൻ

രാജസ്ഥാൻ റോയൽസിന്റെ യുവ താരം ചേതൻ സാകരിയയ്ക്ക് സഹോദരനും പിതാവും അടുത്തിടെയാണു മരിച്ചത്.മരണത്തിന്റെ ആഘാതത്തിൽനിന്ന് കുടുംബം കരകയറുന്നതിനിടെയാണ് യുവതാരത്തിന് ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലേക്കു വിളിയെത്തുന്നത്.20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ചേതൻ സാകരിയയെ 1.20 കോടി നല്‍കിയാണു ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽ ടീമിലെത്തിച്ചത്.

ഇവിടെയുണ്ടായിരുന്നെങ്കിലെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇന്ത്യൻ ടീമിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു വർഷത്തിനിടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച, താഴ്ചകൾ ദൈവം തന്നു. ഇതു വളരെ വൈകാരികമാണ്– ഒരു ദേശീയ മാധ്യമത്തോടു ചേതൻ സാകരിയ പറഞ്ഞു.ഈ നേട്ടം എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്, അവർ ക്രിക്കറ്റിൽ കരിയർ തുടരാൻ എന്നെ അനുവദിച്ചു– ചേതൻ വ്യക്തമാക്കി.

Leave A Reply
error: Content is protected !!