യുഎഇയില്‍ അന്തരീക്ഷ താപനില ഉയരുന്നു

യുഎഇയില്‍ അന്തരീക്ഷ താപനില ഉയരുന്നു

യുഎഇയില്‍ അന്തരീക്ഷ താപനില ഉയരുന്നു.വെള്ളിയാഴ്‍ച അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.രാത്രിയിലും ശനിയാഴ്‍ച രാവിലെയും തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അൽഐനിലെ സ്വയ്ഹാനിൽ കഴിഞ്ഞ ഞായറാഴ്ച 51.8 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. അതേദിവസം ലോകത്ത് റിപ്പോർട്ടുചെയ്യപ്പെട്ട ഏറ്റവുമുയർന്ന താപനിലയാണിത്.ജീവിതത്തിൽ ഇന്നേവരെയനുഭവിച്ച ഏറ്റവുമുയർന്ന ചൂടായിരുന്നു അതെന്ന് സ്ഥലവാസികൾ വ്യക്തമാക്കി. വെയിലത്തുവെച്ച പാനിൽ മുട്ട പൊരിക്കാൻ ശ്രമിക്കുന്നവരുടെതടക്കമുള്ള വീഡിയോദൃശ്യങ്ങളും ഇവിടെനിന്ന്‌ പുറത്തുവന്നിരുന്നു.

 

Leave A Reply
error: Content is protected !!