1,500 ലിറ്റർ കോട പിടികൂടി

1,500 ലിറ്റർ കോട പിടികൂടി

പള്ളിപ്പാട് : കോനൂർമഠം കോളനിക്ക് സമീപം 1,500 ലിറ്റർ കോട കണ്ടെത്തി. സമീപത്തെ വെള്ളക്കെട്ടിൽനിന്നാണ് പോലീസ് സംഘം കോട പിടികൂടിയത്. .രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധന. എന്നാൽ കോട സൂക്ഷിച്ചിരുന്നവരെ കണ്ടെത്താനായില്ല. ഇതിനായി അന്വേഷണം തുടങ്ങിയതായി പോലീസ് വെളിപ്പെടുത്തി .

ഇവിടെ പല ഭാഗങ്ങളിലായി വൻതോതിൽ കോട സൂക്ഷിക്കുന്നതായി വിവരംലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് പോലീസ് നീക്കം .

ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ എസ്.ഐ. ഇല്യാസ്, എ.എസ്.ഐ. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി, ഹരികൃഷ്ണൻ, ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സിയാദ്, സിവിൽ പോലീസ് ഓഫീസർ നിഷാദ് എന്നിവരാണ് പോലീസ് സംഘത്തിൽ പരിശോധന നടത്തിയത് .

Leave A Reply
error: Content is protected !!