ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം: വ്യാജ പ്രചാരണമെന്ന് അധികൃതർ

ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം: വ്യാജ പ്രചാരണമെന്ന് അധികൃതർ

പാലക്കാട്: ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ജൂൺ മുതല്‍ എല്ലാ മാസവും 4000 രൂപ ധനസഹായം നല്‍കുന്നതായുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും ഇത്തരത്തിലൊരു പദ്ധതി ജില്ലാ പഞ്ചായത്ത് ആരംഭിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2020-2021 സാമ്പത്തിക വര്‍ഷം മുതല്‍ കിഡ്‌നി മാറ്റിവെച്ചവര്‍ക്ക് അവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതി ആരംഭിച്ചിട്ടുണ്ട്.

പദ്ധതി പ്രകാരമുള്ള സഹായം രോഗികള്‍ക്ക് ലഭിക്കും. ഇതുവരെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് പാലക്കാട് ജില്ലാ ആശുപത്രി മുഖേന സഹായം കൈപ്പറ്റാം. പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണം ഉറപ്പാക്കി പദ്ധതി വിപുലപ്പെടുത്തി കിഡ്‌നി മാറ്റിവെച്ചവര്‍ക്കു പുറമേ കിഡ്‌നി, കരള്‍ സംബന്ധമായ മറ്റു രോഗികള്‍ക്കും ആശ്വാസമാകുന്ന വിധത്തില്‍ പദ്ധതി വിപുലപ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു

Leave A Reply
error: Content is protected !!