ദേശീയ നേതൃത്വത്തെ വിരട്ടി : കെ സുരേന്ദ്രൻ തുടരും

ദേശീയ നേതൃത്വത്തെ വിരട്ടി : കെ സുരേന്ദ്രൻ തുടരും

കേന്ദ്രത്തെ വിരട്ടി സുരേന്ദ്രൻ പ്രസിഡണ്ടായി തുടരും . സുരേന്ദ്രന് ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചെങ്കിലും താത്കാലിക പിന്തുണ മാത്രമായിരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ നാണക്കേട് ഒഴിവാക്കാന്‍ വേണ്ടിയാണ് കേന്ദ്രനേതൃത്വം കെ സുരേന്ദ്രനെ തളളാത്തതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി .

ഇതിനർത്ഥം മനസ്സിലായില്ലേ ? ഇപ്പോഴത്തെ നാണക്കേട് ഒഴിവാക്കാൻ … എന്നുപറഞ്ഞാൽ കുഴൽപ്പണം അന്വഷിച്ചു ചെന്നാൽ ഒടുവിൽ ചെന്ന് നിൽക്കുന്നത് ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിലായിരിക്കുമെന്ന് . അരിയാഹാരം കഴിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ പാഴൂർ പടിക്കലൊന്നും പോയി കവടി നിരത്തണ്ടാ .

സുരേന്ദ്രൻ പറഞ്ഞു എന്നെ കൈവിട്ടാൽ ഞാൻ അന്വഷണ സംഘത്തോട് എല്ലാം തുറന്ന് പറയും . പണം എവിടുന്നാ വന്നത് ആർക്കൊക്കെ വീതം വച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം പറയുമെന്ന് അറിയിച്ചു . അങ്ങനെ വന്നാൽ സുരക്കൊപ്പം മറ്റു പലരും അകത്തു പോയാലോ ?

സുര നമ്മൾ ഉദ്ദേശിക്കുന്ന ആളൊന്നുമല്ല . ഇപ്പോൾ സുരയെ സംരഷിച്ചില്ലെങ്കിൽ പണി പശുവിൻ പാലിൽ കിട്ടുമെന്ന് ഈ ദേശീയ നേതൃത്വത്തിന് ബോധ്യപ്പെട്ടു . ഈ ദേശീയ നേതൃത്വം എന്ന് പറഞ്ഞാൽ അവർ ചുമതല പെടുത്തിയ സംഘം .

ആ സംഘത്തിൽ ആരൊക്കെയാ ഉള്ളത് സാക്ഷാൽ കള്ളപ്പണത്തിനും അഴിമതിക്കും എതിരെ പോരാടാൻ ഇറങ്ങി പുറപ്പെട്ട അഴിമതി കറ പുരളാത്ത ജേക്കബ് തോമസും ഇ ശ്രീധരനും ആനന്ദ ബോസുമാണ് . ഇതിൽ ശ്രീധരനും ജേക്കബ് തോമസിനും തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയതാണ് .

അപ്പോൾ തന്നെ മനസ്സിലായില്ലേ സുരയെ മാറ്റിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് . അത് കൃത്യമായി അവർ ദേശീയക്കാരെ അറിയിച്ചു കഴിഞ്ഞു . ഇല്ലെങ്കിൽ അന്വഷണ ഉദ്യോഗസ്ഥർ നേരം വെളുക്കുമ്പോൾ തങ്ങളുടെ വീട്ടുമുറ്റത്തു നിൽക്കുമെന്നും കണികാണുമെന്നും അവർക്കറിയാം .

ബിജെപിക്ക് പറയാൻ ഒരു അവസരവുമുണ്ട് .സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചാല്‍ ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍ എല്ലാം ശരിവയ്ക്കുന്നു എന്ന പ്രതീതി സൃഷ്‌ടിക്കപ്പെടുമെന്ന് . കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന് എതിരെയുള്ള പ്രബല ഗ്രൂപ്പുകള്‍ എല്ലാം നേതൃമാറ്റം എന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

ഗ്രൂപ്പിനപ്പുറത്തേക്ക് പോലും ഇത്തരത്തില്‍ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉണ്ടെന്ന വിലയിരുത്തലും കേരളത്തില്‍ നിന്ന് ലഭിച്ചു .തിരഞ്ഞെടുപ്പ് തോല്‍വിയെ തുടർന്ന് പാർട്ടിയിൽ പുന:സംഘടന നടത്താനുള്ള നീക്കങ്ങള്‍ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് കൊടകരയിലെ കുഴല്‍പ്പണ കേസ് വിവാദമാകുന്നത്.

തുടക്കത്തിലെ സാഹചര്യം മാറുകയും തുടര്‍ദിവസങ്ങളില്‍ ബി.ജെ.പി കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുകയും ചെയ്‌തു. ഇതോടെ കേന്ദ്ര നേതൃത്വം തീരുമാനം നീട്ടുകയായിരുന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം പുന:സംഘടന നടത്താമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം

എന്നാൽ വിവാദങ്ങള്‍ ഉടനെയൊന്നും കെട്ടടങ്ങാനുള്ള സാദ്ധ്യത കുറവാണ്. അങ്ങനെ വരുമ്പോള്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന നേതാക്കളുടെ കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തനം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ ആകും എന്ന ആശങ്ക പ്രവർത്തകർക്കുണ്ടാകുമെന്നാണ് ഇവരുടെ പക്ഷം.

പാർട്ടിയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടുമെന്ന് പറയുന്ന നേതാക്കൾ ഉടനടി പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കാത്തത് താത്കാലിക നേട്ടം ഉണ്ടാക്കിയേക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രത്യാഘാതം ഇതിന്‍റെ പേരില്‍ നേരിടേണ്ടി വരുമെന്നാണ് വിമതപക്ഷത്തിന്‍റെ മുന്നറിയിപ്പ്.

സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൊടുത്ത വിവാദം പുറത്ത് വന്നതിന് പിറകെ മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയെ പണം കൊടുത്ത് പിന്തിരിച്ച വെളിപ്പെടുത്തലും വന്നത് സുരേന്ദ്രനേയും പാർട്ടിയേയും ഒരുപോലെ വെട്ടിലാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്‌ടപ്പെടുത്തിയെന്നത് മാത്രമല്ല, വോട്ട് വിഹിതത്തില്‍ വലിയ നഷ്‌ടം നേരിടുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തെ കേരളത്തിൽ നിന്നുളള ഔദ്യോഗിപക്ഷം ഇത്തരത്തിലൊന്നുമല്ല വിവരങ്ങൾ ധരിപ്പിച്ചിരിക്കുന്നതെന്നാണ് വിമത പക്ഷത്തിന്‍റെ പ്രധാന ആക്ഷേപം.

ഇതെല്ലാം ശരിയാണെങ്കിലും കേന്ദ്ര നേതൃത്വം വെട്ടിലാണ് . സുരയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതി . ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ചുമന്നെ പറ്റൂ .

Leave A Reply
error: Content is protected !!