ട്വിറ്റര്‍ വിലക്ക് ഉടന്‍ നീക്കണം ; നൈജീരിയയോട് യുഎസ്

ട്വിറ്റര്‍ വിലക്ക് ഉടന്‍ നീക്കണം ; നൈജീരിയയോട് യുഎസ്

അബുജ: രാജ്യത്ത് ട്വിറ്ററിന് ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ നീക്കണമെന്ന് നൈജീരിയയോട് അമേരിക്ക. നൈജീരിയന്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരമില്ല എന്ന സ്ഥിതി ജനധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന്‌ പ്രസ്താവനയില്‍ യുഎസ് ചൂണ്ടിക്കാട്ടി .

‘നൈജീരിയന്‍ ജനങ്ങളുടെ കാര്യങ്ങള്‍ അറിയാനുള്ള, അഭിപ്രായം പറയാനുള്ള, വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരത്തെ നിഷേധിക്കുന്നത് ജനധിപത്യത്തില്‍ ഒരിക്കലും ഇടംനേടാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ്. ഓണ്‍ലൈനായാലും ഓഫ് ലൈനായാലും വിവരങ്ങള്‍ അറിയാനും പങ്കുവയ്ക്കുവാനുമുള്ള അവകാശം ജനധിപത്യ സമൂഹത്തിന്‍റെ അടിസ്ഥാനമാണ്’ -യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നീല്‍ പ്രിന്‍സ് പ്രസ്താവനയില്‍ പറയുന്നു.

അതെ സമയം നൈജീരിയന്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷന്‍റെ പുതിയ നിലപാട് ഗൗരവമേറിയതാണെന്നാണ് യുഎസ് നിരീക്ഷണo . നൈജീരിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് വൻ തിരിച്ചടിയായത്. ഇതേ തുടർന്നാണ് ട്വിറ്ററിന് വിലക്കേർപ്പെടുത്തിയത് .സംയുക്ത സര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചതായി നൈജീരിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തേക്കുറിച്ച് പരാമര്‍ശിക്കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. സര്‍ക്കാര്‍ പരാജയപ്പെടമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്ത യുദ്ധകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ട്വീറ്റ്. രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആയിരുന്നു ട്വീറ്റില്‍ കുറിച്ചത് . പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്തത് യുദ്ധസമാനം ആണെന്നായിരുന്നു ട്വിറ്ററിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇന്ത്യയുടെ “കൂ ” പ്ലാറ്റഫോം തുടങ്ങാൻ നീക്കമിടുന്നുണ്ട് .

Leave A Reply
error: Content is protected !!