ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളും ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു

ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളും ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു

മസ്‍കത്ത്: ഒമാനിൽ ഏപ്രിൽ 3 മുതൽ താൽക്കാലികമായി അടച്ച് പൂട്ടിയ ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. രാജ്യത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂൺ 12 ശനിയാഴ്ച തുറക്കും.

ദാർസൈത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 06:30ന് പൂജാ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും .മസ്‌കത്തിലെ ശിവ ക്ഷേത്രത്തിൽ ആറു മണിയോടെ തന്നെ പൂജകൾ ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികളുടെ അറിയിപ്പിൽ പറയുന്നു. ജൂൺ 13 ഞായറാഴ്ച മുതൽ ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ആരാധനകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതെ സമയം 12 ന് താഴെ പ്രായമുള്ള കുട്ടികൾക്കും 65 ന് മുകളിൽ പ്രായമായ മുതിർന്നവർക്കും ദേവാലയങ്ങളിൽ പ്രവേശനമില്ല എന്നു തുടങ്ങി കർശനമായ നിരവധി നിബന്ധനകളോടു കൂടിയാണ് റൂവി പീറ്റർ ആൻഡ് പോൾ ദേവാലയം ആരാധനക്കായി തയ്യാറാക്കുന്നതെന്ന് വിശ്വാസികൾക്കായി പുറത്തിറിക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. ആരാധനക്കായി എത്തുന്നവർ നിർബന്ധമായും മാസ്‌ക്കുകൾ ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്‍ച വരുത്തരുതെന്നും അധികൃതർ നിർദ്ദേശം നൽകി .

Leave A Reply
error: Content is protected !!