കൊവിഡ് വാക്സീനേഷൻ: സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊവിഡ് വാക്സീനേഷൻ: സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സ്പോട്ട് രജിസ്ട്രേഷൻ വീണ്ടും ആരംഭിച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ കൊവിഡ് വാക്സീൻ വിതരണത്തിന് സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ശുചീകരണ തൊഴിലാളികളെ കൊവിഡ് മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി.

വാക്സീൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ട് വന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്ന് കേരളം ഹൈക്കോടതിയില്‍ പറഞ്ഞു.

കേന്ദ്ര സർക്കാർ നൽകുന്ന വാക്സീൻ സ്വകാര്യ ആശുപത്രികൾ വഴിയും വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.

 

Leave A Reply
error: Content is protected !!