ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത് ധോണിയുടെ ഇഷ്ടക്കാരനായതുകൊണ്ടല്ലെന്ന് റെയ്ന

ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത് ധോണിയുടെ ഇഷ്ടക്കാരനായതുകൊണ്ടല്ലെന്ന് റെയ്ന

ഇന്ത്യൻ ടീമിൽ മാത്രമല്ല ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് ടീമിൽ ധോണി തല ആണെങ്കിൽ സുരേഷ് റെയ്ന ചിന്ന തലയാണ്. തന്നിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണി എപ്പോഴും സഹായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം ടീമിൽ തുടർന്നകാലത്ത് കേട്ട ആരോപണങ്ങൾ അത്ര സുഖമുള്ളതായിരുന്നില്ലെന്ന് റെയ്ന പറഞ്ഞു.

ധോണി വിരമിക്കൽ പ്രഖ്യാപിച്ച ദിവസം തന്നെയാണ് സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ.ദീർഘകാലം ഇന്ത്യൻ ടീമിൽ കളിച്ച റെയ്നയ്ക്കെതിരെ എതിരാളികൾ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം ധോണിയുടെ ഇഷ്ടക്കാരനായതുകൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത് എന്നായിരുന്നു. ഇത് തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് സുരേഷ് റെയ്ന തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.

Leave A Reply
error: Content is protected !!