കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഒരു ടീം ആയി പ്രവർത്തിക്കണം ; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ കെജ്‌രിവാൾ

കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഒരു ടീം ആയി പ്രവർത്തിക്കണം ; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ കെജ്‌രിവാൾ

ന്യൂഡൽഹി: പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം രാജ്യപുരോ​ഗതിക്ക് വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഒരു ടീം ആയി പ്രവർത്തിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘ഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിലാണെന്ന’ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കെജ്രിവാൾ പ്രതികരിച്ചത് .

“എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് കേന്ദ്ര നേതൃത്വവും ശ്രമിക്കേണ്ടത്. 130 കോടി ജനങ്ങളും സംസ്ഥാന സർക്കാറുകളും കേന്ദ്ര സർക്കാറും ഒരു ടീമായി പ്രവർത്തിക്കുമ്പോൾ രാജ്യം പുരോ​ഗമിക്കുകതന്നെ ചെയ്യും. പോരടിക്കുന്നത് നല്ലതല്ല “-കെജ്രിവാൾ കുറിച്ചു.

കോവിഡ് പ്രതിസന്ധിയിൽ ഡൽഹിയിലെ ജനങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കാത്ത സർക്കാറാണ് വാതിൽപ്പടി റേഷനെ കുറിച്ച് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിമർശിച്ചിരുന്നു . മന്ത്രിയുടെ ഈ പ്രസ്താവനക്ക് പിന്നാലെയാണ് കെജ്രിവാളിന്റെ മറുപടി.

Leave A Reply
error: Content is protected !!