കോഴിക്കോട് ജില്ലയില്‍ വീണ്ടും പ്രതിദിന ടി.പി.ആര്‍ 10 ല്‍ താഴെ

കോഴിക്കോട് ജില്ലയില്‍ വീണ്ടും പ്രതിദിന ടി.പി.ആര്‍ 10 ല്‍ താഴെ

കോഴിക്കോട്:   ജില്ലയില്‍ ഒരിക്കല്‍കൂടി പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിന് താഴെയെത്തി. മുമ്പ് ഏപ്രില്‍ 8 നും (9 ശതമാനം) ജൂണ്‍ 6 നുമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ല്‍ താഴെയെത്തിയത്. 9.84 ശതമാനമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിവാര ടി.പി.ആര്‍ നിരക്കില്‍ നാല് തദ്ദേശ സ്ഥാപനങ്ങളാണ് 20 ശതമാനത്തിന് മുകളിലുളളത്. പെരുമണ്ണ – 24, മുക്കം – 22, കാരശ്ശേരി – 22, മണിയൂര്‍ – 20 എന്നീ പഞ്ചായത്തുകളാണിവ. ജൂണ്‍ 4 മുതല്‍ 10 വരെയുളള കണക്കനുസരിച്ച് ജില്ലയിലെ പ്രതിവാര ടി.പി.ആര്‍ 11 ശതമാനമാണ്. 34 തദ്ദേശ സ്ഥാപനങ്ങളില്‍ 10 ശതമാനത്തിന് താഴെയാണ് ടി.പി.ആര്‍.

പ്രതിദിന ടി.പി.ആറില്‍ 44 ശതമാനം റിപ്പോര്‍ട്ട് ചെയ്ത പെരുവയലാണ് മുന്നില്‍. കിഴക്കോത്ത്, ഒഞ്ചിയം പഞ്ചയത്തുകളില്‍ 30 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉണ്ട്.

Leave A Reply
error: Content is protected !!