ജനസംഖ്യയുടെ 9 ശതമാനം മാത്രo വാക്​സിനേഷൻ ; തമിഴ്​നാട്​ പിന്നിലെന്ന്

ജനസംഖ്യയുടെ 9 ശതമാനം മാത്രo വാക്​സിനേഷൻ ; തമിഴ്​നാട്​ പിന്നിലെന്ന്

ചെന്നൈ: കോവിഡ്​ വാക്​സിനേഷൻ വിതരണത്തിൽ തമിഴ്​നാട്​ വള​രെ പിന്നിലെന്ന്​ റിപ്പോർട്ട്​. സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന്​ മാത്രമാണ്​ ഇതുവരെ വാക്​സിനേഷൻ നടത്തിയിട്ടുള്ളെന്ന് സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

വാക്​സിനേഷനിൽ ഏറ്റവും പിന്നിലുള്ള അഞ്ച്​ സംസ്ഥാനങ്ങളിലൊന്നാണ്​ തമിഴ്​നാട്​ എന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു .യുപി , അസം, ബീഹാർ, ജാർഖണ്ഡ് എന്നിവയാണ്​ അവസാനപട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങൾ.

7 കോടി ജനസംഖ്യയുള്ള തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 9 ശതമാനം മാത്രമാണ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. ജനങ്ങൾ വാക്​സിനോട്​ താൽപര്യം കാണിക്കാത്തതാണ്​ സംസ്ഥാനം പിന്നിലാകാൻ കാരണമെന്നാണ്​​ ആരോഗ്യവകുപ്പ്​ വാദിക്കുന്നത് . നിരന്തര കാമ്പയിനിലൂടെ നില മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന്​ സംസ്ഥാനം വിശദീകരിക്കുന്നു .

ജനസംഖ്യാനുപാതം പരിഗണിച്ചല്ല കേന്ദ്രസർക്കാർ വാക്​സിൻ വിതരണം ചെയ്​തത്​.അതുമൂലം അർഹമായ വാക്​സിൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വാക്​സിൻ ക്ഷാമവും തമിഴ്​നാടിനെ ബാധിച്ചിട്ടുണ്ടെന്ന്​ അധികൃതർ ചൂണ്ടിക്കാട്ടുന്നു . സംസ്ഥാനത്തെ 37 ജില്ലകളിൽ 36 ഇടത്തും വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ്​​ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .

Leave A Reply
error: Content is protected !!