ഫലവൃക്ഷത്തൈ വിതരണം ചെയ്തു

ഫലവൃക്ഷത്തൈ വിതരണം ചെയ്തു

സുൽത്താൻബത്തേരി : കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഒരുകോടി ഫലവൃക്ഷത്തൈ വിതരണം ബത്തേരി നിയോജക മണ്ഡലത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെസിമോൾ സെബാസ്റ്റ്യൻ, കൃഷി ഓഫീസർ അനുപമാ കൃഷ്ണൻ, ജനപ്രതിനിധികളായ അമൽ ജോയ്, പ്രസന്നാ ശശീന്ദ്രൻ, ഇടക്കൽ മോഹനൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!