കോവിലകത്തുമുറിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

കോവിലകത്തുമുറിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

നിലമ്പൂർ: നിലമ്പൂർ കോവിലകത്തുമുറി ജനങ്ങൾക്ക് ഭീഷണി ഉയർത്തി വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. നഗരസഭയിലെ രണ്ടാം ഡിവിഷനിൽപ്പെട്ട പത്തോളം പേരുടെ പറമ്പിലാണ് ഇന്നലെ പുലർച്ചെ കാട്ടാന വൻ നാശനഷ്ടങ്ങൾ വരുത്തിയിരിക്കുന്നത്.

ഈ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാണെങ്കിലും ഈ ഭാഗത്തെത്തുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു. ചാലിയാർ പുഴ കടന്ന് ആയിരവല്ലിക്കാവ് വഴി തീക്കടി റോഡുകടന്നാണ് കാട്ടാനയെത്തിയത്. ശാന്തിദുർഗം വീട്ടിൽ അഡ്വ. കെ.യു. രാധാകൃഷ്ണന്റെ വീടിന്റെ രണ്ടുഭാഗത്തുമുള്ള മതിലുകൾ തകർത്തിട്ടുണ്ട്. വീടിനോടു ചേർന്നുള്ള വാഴകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!