പത്തുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ; കുട്ടികളടക്കം ഒമ്പതുപേർ പിടിയിൽ

പത്തുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ; കുട്ടികളടക്കം ഒമ്പതുപേർ പിടിയിൽ

ഛണ്ഡീഗഢ്​: ഹരിയാനയിൽ പത്തുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 18 കാരനെയും എട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും പൊലീസ്​ പിടികൂടി. പ്രദേശത്തെ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയാണ് പ്രതികൾ പീഡനം നടത്തിയത് .

പ്രതികൾ ബലാത്സoഗ വിഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ അപ്‌ലോഡ് ചെയ്​തതായും പൊലീസ് അറിയിച്ചു. ഒമ്പത് പ്രതികളിൽ അഞ്ചുപേരും ഇരയുടെ അടുത്ത ബന്ധുക്കളാണ്​. വാട്ട്‌സ്ആപ്പിൽ വിഡിയോ പ്രചരിച്ച്​ ദിവസങ്ങൾക്ക്​ ശേഷമാണ് കുടുംബം ഞെട്ടിപ്പിക്കുന്ന സംഭവം അറിയുന്നത്​. തുടർന്ന് ജൂൺ ഒമ്പതിന്​​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മെയ് 24ന്​ റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ബാലിക വീടിന്​ പുറത്ത് കളിക്കുന്നതിനിടെ പ്രതികളിലൊരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു

തുടർന്ന്​ ഗ്രാമത്തിലെ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുവന്ന് കൂട്ട ​ ബലാത്സംഗം ചെയ്തു. 18 വയസ്സുകാരനാണ്​ ഇതിൻെറ വിഡിയോ പകർത്തിയത്​. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഈ വിഡിയോ മറ്റുള്ളവർക്ക് പ്രചരിപ്പിച്ചു. പിടിയിലായ അഞ്ചുപേർ പത്തിനും 12നും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ്​ വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!