വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി

വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

മേപ്പാടി റേഞ്ച് ഓഫിസിരുടെ റിപ്പോർട്ട്‌ അടിസ്ഥാനത്തിൽ എടുത്ത കേസുകളിൽ ആണ് പ്രതികളായ ആന്റോ  അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചണ് മരങ്ങൾ മുറിച്ചതെന്നും പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

 

Leave A Reply
error: Content is protected !!