”കോവിഡ് ഭീതി”; ആദിവാസി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം അതിതീവ്രമാകുന്നു

”കോവിഡ് ഭീതി”; ആദിവാസി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം അതിതീവ്രമാകുന്നു

കോതമംഗലം :കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. ജില്ലയിൽ ദിനംപ്രതി കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടെന്ന് അധികൃതർ പറയുമ്പോഴും കുട്ടമ്പുഴയിൽ ആദിവാസികളുടെ ഇടയിൽ പോസറ്റീവ് നിരക്ക് വർധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു. ഇപ്പോൾ അവരെ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി.സി.സികളിലേക്ക് മാറ്റുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ, കുഞ്ചിപ്പാറ എന്നി മേഖലയിൽനിന്ന് 157 പേരെയാണ് താലൂക്കിലെ വിവിധ ഡി.ഡി.സികളിലേക്ക് മാറ്റിയത്.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അതിവസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. പൂയംകുട്ടിപുഴയിലെ ബ്ലാവന കടത്തു കടന്നു ദുർഘടമായ കാനന പാത താണ്ടി വേണം ഇവിടെ ഉൾ വനത്തിലുള്ള ആദിവാസി ഊരുകളിൽ എത്തുവാൻ.

Leave A Reply
error: Content is protected !!