സസ്പെൻഷനിലായിരുന്ന എ.എസ്​.ഐ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

സസ്പെൻഷനിലായിരുന്ന എ.എസ്​.ഐ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

എടവണ്ണ: സസ്പെൻഷനിലായിരുന്ന എ.എസ്​.ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പാലനാട്ട് ശ്രീകുമാർ (48)നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തപ്പിരിയം വിലത്തൂർ സ്വദേശിയാണ്.

ശ്രീകുമാറിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് എടവണ്ണ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടവണ്ണ പൊലീസ് തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്​തു.

പരേതനായ ശങ്കരൻ നായരാണ്​ ശ്രീകുമാറിന്‍റെ പിതാവ്​. മാതാവ്​: പാലനാട്ട് ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ: സ്വപ്ന (കോൺസ്റ്റബിൾ, തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ) മക്കൾ: സംവൃത, സൗരവ്. സഹോദരങ്ങൾ: ജയകൃഷ്ണൻ, രഘു, ഹരിപ്രസാദ്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!