പുതുപ്പാടി പഞ്ചായത്തിലെ ഭൂമി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജൻ

പുതുപ്പാടി പഞ്ചായത്തിലെ ഭൂമി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജൻ

കോഴിക്കോട്:   പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ, പുതുപ്പാടി വില്ലേജുകളിലുള്ള ഭൂമിസംബന്ധമായ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. സര്‍വ്വേ നമ്പര്‍1/1 ലെ പട്ടയ പ്രശ്നം, 100/1 ല്‍ ക്രയ വിക്രയത്തിന് കോടതി ഇഞ്ചക്ഷന്‍, ചെറുപ്ലാട് വനഭൂമിയിലെ പട്ടയ പ്രശ്നം തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുന്നത്.

നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമായ നിയമസഹായം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. ജൂലൈയിൽ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോടും വിശദയോഗം ചേരും.

മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ ആയി നടത്തിയ യോഗത്തിൽ ലിന്റോ ജോസഫ് എം. എൽ. എ, റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ ബിജു കെ, ജില്ലാകലക്ടര്‍ സാംബശിവറാവു, താമരശ്ശേരി താഹസില്‍ദാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!