വെള്ള കണ്ടാമൃഗങ്ങളുടെ സംരക്ഷണം ; വംശo നിലനിർത്താൻ എമ്മ ജപ്പാനിലെത്തി

വെള്ള കണ്ടാമൃഗങ്ങളുടെ സംരക്ഷണം ; വംശo നിലനിർത്താൻ എമ്മ ജപ്പാനിലെത്തി

വംശനാശഭീഷണി നേരിടുന്ന വെള്ള കണ്ടാമൃഗത്തെ തയ്‌വാനില്‍ നിന്നാണ് ജപ്പാനിലേക്കെത്തിച്ചത്. ജപ്പാനിലെ ടോബു മൃഗശാലയില്‍ എമ്മയും പങ്കാളിയും താമസം തുടങ്ങി. ഏഷ്യയില്‍ ഗണ്യമായി കുറയുന്ന വെള്ള കണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ അഞ്ച് വയസ്സുകാരിയെ അധികൃതർ ജപ്പാനിലെത്തിച്ചിരിക്കുന്നത്.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ വെള്ള കണ്ടാമൃഗത്തെ(White Rhinoceros) ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകത്ത് 18,000 എണ്ണം മാത്രമാണ് ഈ ജീവിവര്‍ഗത്തില്‍ അവശേഷിക്കുന്നതെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ റിപ്പോർട്ട് ചെയ്യുന്നു .

തയ്‌വാനിലെ ലിയോഫൂ സഫാരി പര്‍ക്കില്‍ നിന്ന് 16 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് ചൊവ്വാഴ്ച എമ്മ ടോബോയിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചില നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ എമ്മയുടെ യാത്രയും അല്‍പം വൈകിയതായി മൃഗശാലാ അധികൃതര്‍ പറഞ്ഞു.

കൂട്ടുകാരന്‍ മോറനോടൊപ്പം അതീവ സന്തുഷ്ടയായി കഴിയുകയാണ് എമ്മയിപ്പോള്‍. തോലിനും കൊമ്പിനും വേണ്ടിയുള്ള നായാട്ടിനിരയാവുന്നതും കാലാവസ്ഥാ വ്യതിയാനവും കണ്ടാമൃഗങ്ങളുടെ പ്രത്യേകിച്ച് വെള്ളനിറമുള്ളവയുടെ വംശനാശത്തിന് കാരണങ്ങളാണ്. ഇത് പ്രതിരോധിക്കാന്‍ പല പദ്ധതികളും ലോകത്തിലെ വിവിധ വന്യജീവി സംരക്ഷണ സംഘടനങ്ങള്‍ നടപ്പാക്കി വരുന്നുണ്ട് .

Leave A Reply
error: Content is protected !!