മീനച്ചിലാർ ശുചികരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി റോഷി അഗസ്‌റ്റിൻ

മീനച്ചിലാർ ശുചികരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി റോഷി അഗസ്‌റ്റിൻ

കോട്ടയം : നിയോജകമണ്ഡലത്തിലെ താഴത്തങ്ങാടി ഉൾപ്പെടെ ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള മീനച്ചിലാറിന്റെ വിവിധ ഇടങ്ങളിൽ അടിഞ്ഞു കിടക്കുന്ന എക്കൽ, ചെളി തുടങ്ങിയവ നീക്കാൻ ഉടനടി നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കി. വീണുകിടക്കുന്ന മരങ്ങൾ നീക്കംചെയ്യുന്നതിനുൾപ്പെടെ 45 ലക്ഷം രൂപ അടങ്കൽ തുകയുടെ പ്രവൃത്തി ജലസേചന വകുപ്പിനുകീഴിൽ ഇപ്പോൾ നടന്നുവരുകയാണ്.

ബോട്ട് റൂട്ടുകൾക്കുവേണ്ടി വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ നീക്കാൻ നടപടി സ്വീകരിക്കുമെന്നും. എക്കൽ ഉപയോഗിച്ച്‌ ഇടിഞ്ഞ തീരങ്ങൾ ബലപ്പെടുത്താനും നദീതടത്തിലെ താഴ്ന്നപ്രദേശങ്ങളിൽ നിക്ഷേപിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply
error: Content is protected !!