”വേട്ട അവസാനിപ്പിക്കുക”; ബി.ജെ.പി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

”വേട്ട അവസാനിപ്പിക്കുക”; ബി.ജെ.പി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

പൂച്ചാക്കൽ : എൽ.ഡി.എഫ്. വളരെ ക്രൂരമായി നടത്തുന്ന ബി.ജെ.പി.വേട്ടയിൽ പ്രതിഷേധമാറിയിച്ച് ബി.ജെ.പി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരജ്വാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ അഞ്ചു കേന്ദ്രങ്ങളിലായി നടന്ന സമരപരിപാടിയിൽ ജില്ലാ കമ്മിറ്റിയംഗം പി.ആർ. സുധി, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി കൺവീനർ ജോഷി തണ്ടാപ്പള്ളി, ജോ. കൺവീനർമാരായ സജീവ് എം.പി., ശ്രീജിത്ത് പാവേലി, പ്രജേഷ് പ്രഭാകർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.സി. വിനോദ്കുമാർ, ആശാ സുരേഷ്, വിജയമ്മ ലാലു തുടങ്ങിയവർ നേതൃത്വം നൽകുകയും ചെയ്തു.

Leave A Reply
error: Content is protected !!